top of page
Search

മലയാണ്മ -2024

  • Writer: Jude Vinod
    Jude Vinod
  • Dec 16, 2024
  • 1 min read

തോട്ടക്കാട്ടുകര:

മലയാള ഭാഷാവാരാഘോഷത്തോട് അനുബന്ധിച്ച് തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് ഹൈസ്കൂളിലെ നല്ല പാഠം വിദ്യാർഥികളുടെ നേതൃത്വത്തിൽ മലയാള വിഭാഗവുമായി ചേർന്ന് "മലയാണ്മ 2024 "-പുസ്തക പ്രദർശനവും കേരളീയ കലാരൂപങ്ങളുടെ ചിത്രപ്രദർശനവും മലയാളത്തിലെ പ്രമുഖ കൃതികളുടെ കഥാപാത്ര ആവിഷ്കാര പ്രദർശനവും,വിവിധ കലാരൂപങ്ങളുടെ വേഷവിധാന അവതരണവും സംഘടിപ്പിച്ചു .25 സ്റ്റാളുകളിലായി വിവിധ ക്ലാസുകളിലെ കുട്ടികൾ മത്സരിച്ചാണ് പുസ്തക പ്രദർശനം സംഘടിപ്പിച്ചത്. ആയിരത്തോളം പുസ്തകങ്ങളാണ് വിദ്യാർത്ഥികൾ പ്രദർശനത്തിന് ഒരുക്കിയത്. നങ്ങ്യാർകൂത്ത്, ചവിട്ടു നാടകം, കാക്കാരിശ്ശി നാടകം, പാഠകം ,കേരള നടനം ,പുള്ളുവൻ പാട്ട് മുതലായ പതിനഞ്ചോളം കലാരൂപങ്ങളുടെ വേഷമാണ് കുട്ടികൾ അവതരിപ്പിച്ചത്. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരേയും അവരുടെ കൃതികളിലെ കഥാപാത്രങ്ങളെയും കുട്ടികൾ നേരിട്ട് അവതരിപ്പിച്ചു. കുഞ്ഞ് മനസ്സുകളിൽ മലയാളത്തിന്റെ ഗന്ധവും മധുരവും വശ്യതയും തനിമയും പകർന്ന് നൽകിയ പരിപാടി ഒരേസമയം വിജ്ഞാനവും വിനോദവും വായനാഭിമുഖ്യവും പ്രദർശിപ്പിക്കുന്ന മറക്കാനാവാത്ത അനുഭവമായി മാറി. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി ഹെലൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. നല്ല പാഠം കോഡിനേറ്റർമാരായ ഗോൾഡി ജോർജ് എം, സിസ്റ്റർ. ഡിൻ സി, സെൽവി വി.പി , റീത്ത കെ. എക്സ് എന്നിവരും മലയാള അധ്യാപകരായ മേരി ഷീല റ്റി.എ, മേരി പട്രോണിയ എ.എ, ,നൈസ് സി.എ , ദീപ മേരി ജേക്കബ് എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.



 
 
 

Comments


bottom of page