വയോജനങ്ങളോട് ആദരവും സൗഹൃദവും പ്രകടിപ്പിച്ച് ഹോളി ഗോസ്റ്റ് കോൺവെൻറ് ഹൈസ്കൂൾ വിദ്യാർത്ഥികൾ
- Jude Vinod
- Dec 16, 2024
- 1 min read
ലോക വയോജന ദിനത്തിൻറെ ഭാഗമായി ആലുവ തോട്ടക്കാട്ടുകര
ഹോളി ഗോസ്റ്റ് കോൺവെൻറ് ഹൈസ്കൂളിലെ നല്ല പാഠം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വയോജനങ്ങളെ ആദരിച്ചു. ഓരോ ക്ലാസുകളിൽ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട വയോധികരെയാണ് സ്കൂൾ അസംബ്ലിയിൽ നല്ല പാഠം വിദ്യാർഥികളുടെ നേതൃത്വത്തിൽ ആദരിച്ചത് .യുവ തലമുറയ്ക്ക് വയോജനങ്ങളുടെ മഹത്വം മനസ്സിലാക്കി കൊടുക്കുന്നതിനും അവർക്ക് എപ്പോഴും ആദരവും സൗഹൃദവും നൽകണം എന്നുള്ള സന്ദേശം നൽകുന്നതിനുമാണ് ചടങ്ങ് സംഘടിപ്പിച്ചത് . ഓരോ കുടുംബത്തിലുമുള്ള പ്രായമായവരെ സംരക്ഷിക്കുക എന്നത് അവരോടുള്ള ഏറ്റവും വലിയ കടം വീട്ടൽ ആണെന്ന് തിരിച്ചറിഞ്ഞ് അവരോട് സ്നേഹപൂർവ്വം ഇടപെടുവാൻ യുവതലമുറയെ പ്രചോദിപ്പിക്കുവാൻ ഇത്തരം ദിനാചരണങ്ങൾ കാരണമാകുമെന്ന് നല്ല പാഠം കുട്ടികൾ അഭിപ്രായപ്പെട്ടു . സ്കൂൾ അസംബ്ലിയിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി ഹെലൻ അധ്യക്ഷത വഹിച്ചു. നല്ല പാഠം കോഡിനേറ്റർ റീത്ത ടീച്ചർ വയോജനദിന സന്ദേശം നൽകി. തുടർന്ന് ക്ഷണിക്കപ്പെട്ട മുതിർന്ന പൗരന്മാരെ ആദരിച്ചു .ഒരു മണിക്കൂറോളം ഓരോ ക്ലാസ് മുറിയിലും ചെലവഴിച്ച് കുട്ടികളുമായി അനുഭവങ്ങൾ പങ്കുവെച്ചും കുട്ടികളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയും നിറഞ്ഞ ഹൃദയത്തോടെയാണ് മുതിർന്ന പൗരന്മാർ സ്കൂൾ അങ്കണം വിട്ടത്. നല്ലപാഠം കോഡിനേറ്റർമാരായ സിസ്റ്റർ ഡിൻ സി, ഗോൾഡി ടീച്ചർ ,സെൽവി ടീച്ചർ , എന്നിവർ നല്ല പാഠം കുട്ടികൾക്കൊപ്പം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.




Comments