top of page
Search

ഔഷധസസ്യ പ്രദർശനവും ഔഷധസസ്യ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും

  • Writer: Jude Vinod
    Jude Vinod
  • Aug 22, 2024
  • 1 min read

ree
ree












തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻറ് ഹൈസ്കൂളിലെ നല്ല പാഠം വിദ്യാർഥികളുടെ നേതൃത്വത്തിൽ ഔഷധസസ്യ പ്രദർശനവും ഔഷധസസ്യ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും നടത്തി. നല്ല പാഠം വിദ്യാർത്ഥികൾ ശേഖരിച്ച് നട്ട് വളർത്തിയ 150 ഓളം ഔഷധസസ്യങ്ങളും അവ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ ഇനം വിഭവങ്ങളുമാണ് സ്കൂളിലെ കുട്ടികൾക്ക് പരിചയപ്പെടുത്തിയത് .നമ്മുടെ തൊടിയിലും പാടത്തും ഒക്കെ വളർന്ന് നിൽക്കുന്ന വിവിധയിനം ഔഷധസസ്യങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും അവയുടെ മൂല്യം ബോധ്യപ്പെടുത്തുന്നതിനും തക്കവിധത്തിൽ ഓരോ സസ്യത്തെയും സംബന്ധിച്ച് വിശദമായ കുറിപ്പുകളും വിദ്യാർഥികൾ തയ്യാറാക്കിയിരുന്നു. നമ്മുടെ നാട്ടിലെ പുരാതന ആയുർ വേദ ,നാട്ടു ചികിത്സ രംഗങ്ങളിൽ ഉപയോഗിച്ചിരുന്ന വിവിധ ഔഷധസസ്യങ്ങളും അവയുടെ ഔഷധ മൂല്യവും മനസ്സിലാക്കിയത് കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു. ചെറിയ ചെറിയ അസുഖങ്ങൾക്ക് പോലും ആധുനിക വൈദ്യശാസ്ത്രത്തെ അമിതമായി ആശ്രയിക്കുന്ന പ്രവണത ഒഴിവാക്കുന്നതിനും സ്വാഭാവിക പ്രകൃതിദത്ത ഔഷധങ്ങളെ ആശ്രയിക്കുന്നതിനും ഈ എക്സിബിഷനിലൂടെ പുതുതലമുറയ്ക്ക് ബോധ്യം നൽകാൻ സാധിച്ചതായി നല്ല പാഠം കോഡിനേറ്റർമാർ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ.മേരി. ഹെലൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ . വിനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നല്ലപാഠം കോഡിനേറ്റർമാരായ സിസ്റ്റർ. ഡിൻസി, ഗോൾഡി ടീച്ചർ, സൂസൻ ടീച്ചർ, പി ടി എ സെക്രട്ടറി റീത്ത ടിച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 
 
 

Comments


bottom of page